Monday, August 11, 2008

അവള്‍..





മോഹങ്ങള്‍ ധന്യമാക്കിയ
ദൈവത്തിന്റെ സ്പര്‍ശം
“മകള്‍..”


അറിവിന്റെ ആദ്യാക്ഷരം പോലെ
തണുത്തുറഞ മനസ്സില്‍
വെയിലിന്റെ തിളക്കമേകി
ജന്മ നക്ഷത്രത്തിന്റെ സാഫല്യവുമായി
ചിരിതൂകി നില്‍ക്കുന്ന
പൊന്‍ വെളിച്ചം...


സ്വപ്നങ്ങളുടെ തിളക്കവുമായി
ജീവിത തുടര്‍ വീഥികളില്‍
ഇടറാതെ സഞ്ചരിക്കാന്‍...
കത്തുന്ന തീയില്‍ ചവിട്ടിനിന്ന്
കിനാവുകാണാന്‍...
കുഞ്ഞുകാലടികളുമായി
ഹൃദയത്തില്‍ കുളിരേകിവന്ന
സ്നേഹ മഴ...
അവള്‍...എന്റെ മിന്നൂസ്

***************************

എട്ടു മാസത്തിലേറെയായി എന്റെ കണ്‍വെട്ടത്തു നിന്ന്
മറഞ്ഞിരിക്കുന്ന ഞങ്ങളുടെ ലിമക്ക് ഇന്ന് രണ്ട് വയസ്സ്.

Labels: , ,

23 Comments:

Blogger thoufi | തൗഫി said...

കത്തുന്ന തീയില്‍ ചവിട്ടിനിന്ന്
കിനാവുകാണാന്‍...
കുഞ്ഞുകാലടികളുമായി
ഹൃദയത്തില്‍ കുളിരേകിവന്ന
സ്നേഹ മഴ...
അവള്‍...

9:02 PM  
Blogger Rasheed Chalil said...

ആശംസകള്‍.. ജന്മദിനാശംസകള്‍... മിടുക്കിയായി വളരെ അവള്‍. :)

9:19 PM  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

പിറന്നാളാശംസകള്‍... :)

11:07 PM  
Blogger Sarija NS said...

കുഞ്ഞുകാലടികളുമായി
ഹൃദയത്തില്‍ കുളിരേകിവന്ന
സ്നേഹ മഴ...

:)

ആ മഴയ്ക്ക് എന്‍റെ ആശംസകള്‍

11:37 PM  
Blogger Sharu (Ansha Muneer) said...

ഈ സുന്ദരിവാവക്കുട്ടിയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍.

11:54 PM  
Blogger Shaf said...

“കത്തുന്ന തീയില്‍ ചവിട്ടിനിന്ന്
കിനാവുകാണാന്‍...“
ശ്ശോ ..! എനിക്കു വയ്യ കലക്കന്‍ വരിയാണല്ലോ..
കവിതയുടെ ആത്മാശം ഈ വരിയില്‍ അടങ്ങിയിട്ടുണ്ട്.
സ്നേഹവും നോമ്പരവും വിരഹവും അതിലുപരികിനാവും ..ദൈവത്തിന്റെ വലിയ അനുഗ്രഹത്തിനു നന്ദി പറയുക...ജന്‍‌മദിനത്തിനുമാത്രമായി ഒരാശംസയില്ല..!ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍കുന്ന സൌഭാഗ്യം ആശംസിക്കുന്നു..:)

12:22 AM  
Blogger സ്നേഹതീരം said...

മിന്നൂസിന്, വൈകിയാണെങ്കിലും എന്റെയും ജന്മദിനാശംസകള്‍..

12:46 AM  
Blogger ശ്രീ said...

ജന്മദിനാശംസകള്‍

1:44 AM  
Blogger ഗിരീഷ്‌ എ എസ്‌ said...

മിന്നൂസിന്‌...
ജന്മദിനാശംസകള്‍...

സൗഭാഗ്യങ്ങള്‍ നിറഞ്ഞൊരു ജീവിതം..
അകമഴിഞ്ഞ സ്‌നേഹത്തോടെ ആശംസിക്കുന്നു...

5:06 AM  
Blogger Ziya said...

സ്വപ്നങ്ങളുടെ തിളക്കവുമായി
ജീവിതത്തിന്റെ തുടര്‍വേദികളില്‍
ഇടറാതെ സഞ്ചരിക്കാന്‍...
കത്തുന്ന തീയില്‍ ചവിട്ടിനിന്ന്
കിനാവുകാണാന്‍...
കുഞ്ഞുകാലടികളുമായി
ഹൃദയത്തില്‍ കുളിരേകിവന്ന
സ്നേഹ മഴ...

മിന്നൂസിന് സ്നേഹത്തോടെ ജന്മദിനാശംസകള്‍!

6:12 AM  
Blogger Unknown said...

നിലാവിന്റെ തെളിച്ചമുള്ളൊരു നുറുങ്ങു വെട്ടവുമായി മിനുങ്ങിന്റെ കൈപിടിച്ച് നടത്താന്‍ ഭൂമിയിലേക്കിറങ്ങിവന്ന മാലാഖക്കുട്ടിക്ക് ജന്മദിനാശംസകള്‍.....
ഒപ്പം എല്ലാവിധ ജീവിത സൌഭാഗ്യങ്ങളും....

സ്‌നേഹപൂര്‍വം.

1:30 AM  
Blogger മഴത്തുള്ളി said...

മിന്നൂസിനു സന്തോഷം നിറഞ്ഞ ദിനങ്ങള്‍ ആശംസിക്കുന്നു.

പാവം മിന്നാമിനുങ്ങിനു ശരിക്കും മോളെ മിസ്സാവുന്നുണ്ട് അല്ലേ? ഇതൊക്കെയല്ലേ ജീവിതം :(

8:04 AM  
Blogger മാണിക്യം said...

ജന്മദിനാശംസകള്‍!
എല്ലാവരുടെയും
കണ്ണിലുണ്ണീയായി
ഒത്തിരി സ്നേഹം നുകര്‍‌ന്ന്
ഒത്തിരി സ്വപ്നങ്ങള്‍ കണ്ട്
ചിരിച്ചും ചിരിപ്പിച്ചും
മിന്നൂസ് അങ്ങനെ മിന്നട്ടെ!
എല്ലാ അനുഗ്രങ്ങളും പ്രാര്‍ത്ഥനകളും
നേര്‍ന്നു കൊള്ളുന്നു

1:50 PM  
Blogger അഗ്രജന്‍ said...

മോളുട്ടി മിടുക്കിയായി വളരട്ടെ... കാണാന്‍ ഒത്തിരി വൈകി... മോള്‍ക്ക് പടച്ചവന്‍ എല്ലാം നന്മകളും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

2:22 AM  
Blogger അഗ്രജന്‍ said...

This comment has been removed by the author.

2:22 AM  
Blogger ബയാന്‍ said...

നല്ല നാളുകള്‍ മാത്രം ആശംസിച്ചുകൊണ്ട്.

4:26 AM  
Blogger sandoz said...

കൊച്ചു മിടുക്കിക്ക് രണ്ടാം പിറന്നാള്‍ ആശംസകള്‍...

6:54 AM  
Blogger thoufi | തൗഫി said...

ഈ പോസ്റ്റിന് പ്രേരണയേകിയ
ദ്രൌപദി
സുല്‍
വല്ല്യമ്മായി

എന്നിവരോടും..,ആശംസകള്‍ നേര്‍ന്ന

ഇത്തിരിരിവെട്ടം
ഇട്ടിമാളു
സരിജ
ഷാരു
ഷെഫി
സ്നേഹതീരം
ശ്രീ
ദ്രൌപദി
സിയ
പൊതുവാള്‍
മഴത്തുള്ളി
മാണിക്യം
അഗ്രജന്‍
ബയാന്‍
സാന്‍ഡോസ്

എന്നിവരോടും..
എല്ലാം മനം നിറഞ്ഞ നന്ദി

4:04 AM  
Blogger ഗീത said...

ഈ മിന്നാമിനുങ്ങിനെ ബൂലോകത്ത് ഇന്നാ കണ്ടുപിടിച്ചത്. മിന്നൂസിന് ഒരു ചക്കര ഉമ്മ.

(കുഞ്ഞിന്റെ പിറന്നാള്‍ ദിവസം ഇത്തിരിവെട്ടം ചാറ്റില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നത് ഓര്‍ക്കുന്നു)

11:12 AM  
Blogger thoufi | തൗഫി said...

നന്ദി,ഗീതേച്ചീ..
പാര്‍ട്ടി പാര്‍സലായി അയക്കുന്നുണ്ട്

4:55 AM  
Blogger RIYA'z കൂരിയാട് said...

അല്പം വൈകിയാണെങ്കിലും എന്റെയും ആശംസകളറിയിക്കുന്നു.

2:37 AM  
Blogger sv said...

നിന്‍ പാല്‍ചിരി പൂ വിരിയുന്ന കിളികൊഞ്ചല്‍
അറിയാതെ അകലെയീ ചെന്തീകടലിന്‍റെ ഇക്കരെ
നിന്നെ കനവിന്‍റെ കൈപിടിച്ച് നടത്തവേ
കരുതിയെന്താണ് നിനക്കായി ഞാന്‍ ...

ആശംസകള്‍

4:24 AM  
Blogger thoufi | തൗഫി said...

മലയാളി,മോനൂസ്,എസ്.വി..
നന്ദി..

qw_er_ty

1:19 AM  

Post a Comment

<< Home