Monday, February 09, 2009

ആഗോളഗ്രാമം

റോമില്‍ നിന്ന് പാരീസിലേക്കുള്ള ദൂരം..!


ഒറ്റസ്നാപ്പില്‍ ഒതുക്കാനാവുന്നില്ലൊരാഗോളഗ്രാമവും...!

GV യുടെ പ്രൌഡി;ഭാരതത്തിന്റെ അഭിമാനം

മനുഷ്യനെ കറക്കും യന്ത്രോഞ്ഞാല്‍...!



Monday, August 11, 2008

അവള്‍..





മോഹങ്ങള്‍ ധന്യമാക്കിയ
ദൈവത്തിന്റെ സ്പര്‍ശം
“മകള്‍..”


അറിവിന്റെ ആദ്യാക്ഷരം പോലെ
തണുത്തുറഞ മനസ്സില്‍
വെയിലിന്റെ തിളക്കമേകി
ജന്മ നക്ഷത്രത്തിന്റെ സാഫല്യവുമായി
ചിരിതൂകി നില്‍ക്കുന്ന
പൊന്‍ വെളിച്ചം...


സ്വപ്നങ്ങളുടെ തിളക്കവുമായി
ജീവിത തുടര്‍ വീഥികളില്‍
ഇടറാതെ സഞ്ചരിക്കാന്‍...
കത്തുന്ന തീയില്‍ ചവിട്ടിനിന്ന്
കിനാവുകാണാന്‍...
കുഞ്ഞുകാലടികളുമായി
ഹൃദയത്തില്‍ കുളിരേകിവന്ന
സ്നേഹ മഴ...
അവള്‍...എന്റെ മിന്നൂസ്

***************************

എട്ടു മാസത്തിലേറെയായി എന്റെ കണ്‍വെട്ടത്തു നിന്ന്
മറഞ്ഞിരിക്കുന്ന ഞങ്ങളുടെ ലിമക്ക് ഇന്ന് രണ്ട് വയസ്സ്.

Labels: , ,

Wednesday, November 22, 2006

യാത്രാ മംഗളം






ഊഞ്ഞാലാടുന്ന തെങ്ങോലത്തലപ്പുകള്‍..
കാറ്റില്‍ ഇളകിയാടുന്ന നെല്‍ക്കതിരുകള്‍..
കര്‍ക്കടകമഴ പെയ്തൊഴിഞ്ഞ പാടത്ത്
മഴവെള്ളത്തില്‍ പന്തുതട്ടിക്കളിച്ചിരുന്ന ബാല്യം..

ഗ്രാമഭംഗി നിറഞ്ഞുനില്‍ക്കുന്ന കൊച്ചുനാട്ടിന്‍പുറം
മനസ്സില്‍ ഗൃഹാ‍തുരത്വത്തിന്റെ
സുഖമുള്ള നോവുണര്‍ത്തുന്നു.
പൊയ്പ്പൊയ ഓര്‍മ്മകളെ വീണ്ടുമുണര്‍ത്തുന്നു.

മഴയുടെ പുതുഗന്ധം തേടീ നാളെ മലയാളമണ്ണിലേക്ക് യാത്രതിരിക്കുന്ന
എന്റെ പ്രിയസുഹൃത്ത് ഇത്തിരിവെട്ടത്തിന്..