Wednesday, November 22, 2006

യാത്രാ മംഗളം






ഊഞ്ഞാലാടുന്ന തെങ്ങോലത്തലപ്പുകള്‍..
കാറ്റില്‍ ഇളകിയാടുന്ന നെല്‍ക്കതിരുകള്‍..
കര്‍ക്കടകമഴ പെയ്തൊഴിഞ്ഞ പാടത്ത്
മഴവെള്ളത്തില്‍ പന്തുതട്ടിക്കളിച്ചിരുന്ന ബാല്യം..

ഗ്രാമഭംഗി നിറഞ്ഞുനില്‍ക്കുന്ന കൊച്ചുനാട്ടിന്‍പുറം
മനസ്സില്‍ ഗൃഹാ‍തുരത്വത്തിന്റെ
സുഖമുള്ള നോവുണര്‍ത്തുന്നു.
പൊയ്പ്പൊയ ഓര്‍മ്മകളെ വീണ്ടുമുണര്‍ത്തുന്നു.

മഴയുടെ പുതുഗന്ധം തേടീ നാളെ മലയാളമണ്ണിലേക്ക് യാത്രതിരിക്കുന്ന
എന്റെ പ്രിയസുഹൃത്ത് ഇത്തിരിവെട്ടത്തിന്..

8 Comments:

Blogger thoufi | തൗഫി said...

This comment has been removed by a blog administrator.

2:18 AM  
Blogger thoufi | തൗഫി said...

മഴയുടെ പുതുഗന്ധം തേടീ
നാളെ മലയാളമണ്ണിലേക്ക്
യാത്രതിരിക്കുന്ന
എന്റെ പ്രിയസുഹൃത്ത്
ഇത്തിരിവെട്ടത്തിന് യാത്രാമംഗളം

2:29 AM  
Blogger സുല്‍ |Sul said...

വെട്ടമേ നീ പോയ്‌വരിക.
നിന്നെ
താല്‍കാലികമായെങ്കിലും
നഷ്ടപ്പെടുമ്പോള്‍ ഉള്ളിലെവിടെയൊ
ഒരു മിസ്സിങ്ങ്.
എങ്കിലും നിന്റെ അവധിക്കാലം
നിന്റെ വീട്ടുകാര്‍ക്കുള്ളതാണ്
നിന്റെ മക്കള്‍ക്കുള്ളതാണ്
നിന്നെ കാത്തുകാ‍ത്തിരിക്കുന്ന
നിന്‍ ഭാര്യക്കുള്ളതാണ്
അതിനാല്‍ എന്‍‌ജോയ് യുവര്‍ അവധിസ്
ഞങ്ങളിവിടെതന്നെ കാണും
നിനക്കു ‘വെല്‍ക്കം ബാക്ക്‘ പറയാന്‍.

-സുല്‍

2:44 AM  
Blogger Mubarak Merchant said...

സ്വാഗതം മിന്നാമിനുങ്ങേ, സ്വാഗതം..
കൊച്ചീലെന്തെങ്കിലുമാവശ്യത്തിനു വരുന്നുണ്ടെങ്കില്‍ അറിയിക്കണം.
ഒരു മിനി മീറ്റ് നടത്തിക്കളയാം!!

2:57 AM  
Blogger thoufi | തൗഫി said...

ഇക്കാസേ,ഞാനല്ല,നാട്ടിലേക്ക് തിരിക്കുന്നത്.
ഇത്തിരിവെട്ടമാണ്.ഇത്തിരിയോട് കൊച്ചിയിലേക്കുള്ള ബസ് കയറാന്‍ ഞാന്‍ പറഞ്ഞോളാം

3:27 AM  
Blogger മുസ്തഫ|musthapha said...

ങേ... ദാണ്ടേ കിടക്കുന്നു കവിത ചൊല്ലാനൊരവസരം...

പോയ് വരൂ ഇത്തിരീ
ഒത്തിരി ദൂരേ
മടങ്ങി വരൂ ഇത്തിരീ
പത്തിരിയുമായി

:)

3:39 AM  
Anonymous Anonymous said...

നന്നായിരിക്കുന്നു

9:06 AM  
Blogger Sapna Anu B.George said...

ഇത്തിരിവേട്ടമേ പോയവരൂ, എല്ലാ മംഗളങ്ങളും

11:48 AM  

Post a Comment

<< Home